ഗ്രാൻഡ് ഹൈപ്പർ ‘മണി  റെയിൻ’  ആദ്യ നറുക്കെടുപ്പ് അൽ റായ് ശാഖയിൽ നടത്തി 

 
ഷോപ്പിംഗ് ഉത്സവത്തിൻറെ  ലഹരി പടർത്തി ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ്  ശാഖകളിൽ നടക്കുന്ന ‘മണി  റെയിൻ’ സമ്മാന പദ്ധതിയുടെ  ആദ്യ മെഗാ  നറുക്കെടുപ്പ് ഏപ്രിൽ 15 ന്  ഗ്രാൻഡ് അൽ റായി ശാഖയിൽ തിജാരി പ്രതിനിധി അബ്ദുൽ  അസീസ് അൽ അതാർ  നിർവഹിച്ചു . മിനി മോൾ (കൂപ്പൺ നമ്പർ 90310 ) ജലീൽ (കൂപ്പൺ നമ്പർ 014567 ) എന്നിവരാണ് ആദ്യ മെഗാ വിജയികൾ .രണ്ടായിരത്തി ഇരുനൂറ്റി  ഇരുപത്തി രണ്ട് യു എസ് ഡോളർ  വീതമാണ്  സമ്മാനത്തുക .കൂടാതെ ഇരുന്നൂറ്റി ഇരുപത്തി രണ്ട് ഡോളർ വീതമുള്ള 50 വിജയികളെയും പ്രഖ്യാപിച്ചു 
 
രണ്ടാമത്  മെഗാ  വിജയികളുടെ നറുക്കെടുപ്പ് ഏപ്രിൽ 29 ന്  ഗ്രാൻഡ് ഹൈപ്പർ ഫർവാനിയ ശാഖയിൽ നടക്കും .ഏപ്രിൽ 10  മുതൽ ഓഗസ്റ്റ് 20 വരെ ഗ്രാൻഡ് ഹൈപ്പർ കുവൈറ്റ് ശാഖകളിൽ നിന്നും ഓരോ 5 കുവൈറ്റ് ദിനാറിന്റെ പർച്ചേസിലും നറുക്കെടുപ്പിൽ പങ്ക് ചേരാൻ അവസരം ലഭിക്കുന്ന മണി റെയിനിന് ഉപഭോക്‌താക്കളിൽ  നിന്ന് മികച്ച  പ്രതികരണമാണ് ലഭിക്കുന്നത് .ഒൻപത് നറുക്കെടുപ്പുകളിലൂടെ മൊത്തം 459 വിജയികൾക്കായി  150,000 ഡോളറാണ് സമ്മാനത്തുക .