കുവൈത്തിൽ കോവിഡ് പ്രതിരോധകുത്തിവെപ്പ് സ്വീകരിച്ചവരുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞു

കുവൈത്ത് സിറ്റി : ആഗോള വാക്സിൻ ട്രാക്കിംഗ് വെബ്‌സൈറ്റായ കോവിഡ്ഫാക്സ് പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് ച കുവൈറ്റിൽ സ്വദേശികളെ പ്രവാസികൾ ഉൾപ്പെടെ കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞു.

ചുരുങ്ങിയ സമയത്തിനുള്ളിൽ സാമൂഹ്യ പ്രതിരോധശേഷി കൈവരിക്കുന്നതിനായി രാജ്യത്തെ ജനസംഖ്യയുടെ 70% പേർക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകാനുള്ള ശ്രമങ്ങൾ ആരോഗ്യ മന്ത്രാലയം (MoH) ശക്തമാക്കി.

ഫൈസർ വാക്സിൻ  കുവൈത്തിൽ ഏകദേശം ആഴ്ചതോറും എത്തിച്ചേരുന്നതിനാൽ അടുത്ത കാലത്തായി രാജ്യത്ത് പ്രതിരോധ കുത്തിവയ്പ്പുകളുടെ വേഗത വർദ്ധിച്ചതായി ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ-ഖബാസ് റിപ്പോർട്ട് ചെയ്തു.