ഗൾഫിലെ പ്രമുഖ റീട്ടെയില്‍ ശൃംഖലയായ ഗ്രാന്റ് ഹൈപ്പറിന്റെ കുവൈത്തിലെ 19 ആമത്തെ ശാഖ സാൽമിയയിൽ പ്രവർത്തനം ആരംഭിച്ചു. സാൽമിയ സാലിം അൽ മുബാറക് സ്ട്രീറ്റിൽ രണ്ടുനിലകളിലായി 22000 ചതുരശ്ര അടിയിലാണ് പുതിയ സ്റ്റോർ സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഉൽപന്നങ്ങൾക്ക് ആകർഷകമായി വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷ്യ, ഭക്ഷ്യേതര ഉല്‍പ്പന്നങ്ങൾ, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ൾ, ഗൃഹോപകരണങ്ങൾ പ്രമുഖ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം,പാദരക്ഷകൾ, ആരോഗ്യ – സൗന്ദര്യ സംരക്ഷണ ഉല്‍പ്പന്നങ്ങൾ നിത്യോപയോഗ സാധനങ്ങൾ, മത്സ്യം, മാംസം, പച്ചക്കറികൾ, ഫാഷൻ വസ്തുക്കൾ, മൊബൈൽഫോൺ, ലാപ്ടോപ് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഉൾപ്പെടുന്ന ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണു പുതിയ സ്റ്റോറിൽ സജ്ജീകരിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ ഗ്രാന്റ് ഹൈപ്പർ മുഖ്യ രക്ഷാധികാരി ശൈഖ് ദാവൂദ് ദാവൂദ് സൽമാൻ അസ്സബാഹ്, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ ജാസിം മുഹമ്മദ് അല്‍ ഷെര്‍റാഹ്, റീജൻസി ഗ്രൂപ്പ് മാനേജിങ് ഡയറക്ടൻ അൻവർ അമീൻ, റീജിനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, റീജൻസി ഗ്രൂപ്പ് ഡയറക്ടർ എൻ.വി. മുഹമ്മദ്, ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ഡയറക്ടർ ഡോ. അബ്ദുൽ ഫത്താഹ്, സി.ഇ.ഒ മുഹമ്മദ് സുനീർ, ചീഫ് ഒാപറേറ്റിങ് ഒാഫിസർ റാഹിൽ ബാസിം, ജനറൽ മാനേജർ തെഹ്സീർ അലി, ബിസിനസ് ഡെവലപ്മെൻറ് മാനേജർ സാനിൻ വസീം തുടങ്ങിയവർ പങ്കെടുത്തു.ആഗോള തലത്തിൽ ഗ്രാന്റ് ഹൈപ്പറിന്റെ 61 ആമത്തെ ശാഖയാണു സാൽമിയയിൽ പ്രവർത്തനമാരംഭിച്ചിരിക്കുന്ന പുതിയ സ്റ്റോർ.