ഗ്രാൻഡ് ഹൈപ്പറിന്റെ ഫഹഹീലിലെ രണ്ടാമത്തെ ശാഖ ഫഹഹീലിൽ ചൊവ്വാഴ്ച തുറന്ന് പ്രവർത്തന മാരംഭിക്കും

0
55

ഫഹഹീൽ: പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപ്പറിന്റെ ഫഹഹീലിലെ രണ്ടാമത്തെ ശാഖയുടെ ഉദ്ഘാടനം  ആഗസ്റ്റ് 12-ന് നടക്കും. വൈകുന്നേരം 4:30-നാണ് ചടങ്ങ്. ഫഹഹീൽ, ബ്ലോക്ക് 11, സ്ട്രീറ്റ് 54-ൽ സ്ഥിതി ചെയ്യുന്ന പുതിയ ഹൈപ്പർമാർക്കറ്റ്, ഉപഭോക്താക്കൾക്ക് വിശാലമായ ഷോപ്പിംഗ് അനുഭവം നൽകും. ഭക്ഷ്യ , ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ, പഴങ്ങളും പച്ചക്കറികളും, വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ, പാദരക്ഷകൾ തുടങ്ങിയ വൈവിധ്യമാർന്ന ഉൽപ്പന്നങ്ങൾ ഇവിടെ ലഭ്യമാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് ആകർഷകമായ ഓഫറുകളും വിലക്കിഴിവുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ഗ്രാൻഡ് ഹൈപ്പറിന്റെ വിജയകരമായ പ്രവർത്തനങ്ങളുടെ തുടർച്ചയായി, ഫഹഹീലിലെ പുതിയ ശാഖയും ഉപഭോക്താക്കളുടെ ശ്രദ്ധാകേന്ദ്രമായി മാറും കൂടുതൽ വിവരങ്ങൾ ഗ്രാൻഡ് ഹൈപ്പർ വെബ്സൈറ്റായ www.grandhyper.com-ൽ ലഭ്യമാണ്.