കോവിഡ്പ്രതിസന്ധിയിൽ നിന്നും സാമ്പത്തിക മേഖല തിരിച്ച് പിടിച്ച് മിഡിൽ ഈസ്റ്റ്

0
33

കുവൈത്ത് സിറ്റി :കൊറോണ മഹാമാരിയിൽ തകർന്ന സാമ്പത്തികമേഖലയിൽ വീണ്ടെടുക്കുന്ന ജിസിസി രാജ്യങ്ങളിൽ കുവൈത്ത് നാലാം സ്ഥാനത്ത്.3.1 പോയിന്റുമായാണ് കുവൈത്തിൻ്റെ നേട്ടം. പ്രാദേശികമായി മിഡിൽ ഈസ്റ്റ് ഇക്കണോമിക് ഡൈജസ്റ്റ് (മീഡ്) മാസികയുടെ സൂചികയിൽ അഞ്ചാം സ്ഥാനത്തും എത്തി. റിപ്പോർട്ട് പ്രകാരം യുണൈറ്റഡ് അറബ് എമിറേറ്റ്സ് ഗൾഫിലും മിഡിൽ ഈസ്റ്റ് മേഖലയിലും നാല് പോയിൻ്റോടെ ഒന്നാം സ്ഥാനത്തും ഖത്തറും സൗദി അറേബ്യയും 3.6 , 3.5 പോയിന്റമായി രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഒമാനും ബഹ്‌റൈനും 3 പോയിന്റും 2.9 പോയിന്റുമായി ജിസിസി രാജ്യങ്ങളിൽ യഥാക്രമം
അഞ്ചും ആറും സ്ഥാനത്തും പ്രാദേശികമായി ആറാമത്തെയും ഏഴാമത്തെയും സ്ഥാനങ്ങയിലും എത്തി. മൊറോക്കോയും ടുണീഷ്യയും 2.9 പോയിന്റ് കൾ വീതം നേടി ഏഴാം സ്ഥാനം പങ്കിട്ടു.പ്രാദേശിക തലത്തിൽ, ഈജിപ്ത് ശക്തമായ സാമ്പത്തിക വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്നു, 3.2 പോയിന്റുമായി നാലാം സ്ഥാനത്താണ്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥ കുത്തനെ ചുരുങ്ങുന്ന സമയത്താണ് ഇത് .