നിയന്ത്രണ ലംഘനം നടത്തിയതിന് നാല് സ്വകാര്യ ഫാർമസികളുടെ ലൈസൻസ് ആരോഗ്യമന്ത്രി റദ്ദാക്കി

0
97

കുവൈറ്റ് സിറ്റി : ആരോഗ്യ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്ന് നാല് സ്വകാര്യ മേഖലയിലെ ഫാർമസികളുടെ ലൈസൻസ് റദ്ദാക്കാൻ ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി മന്ത്രിസഭാ തീരുമാനം പുറപ്പെടുവിച്ചു.

സ്വകാര്യ ഫാർമസികൾക്ക് ലൈസൻസ് നൽകുന്നതിനും മരുന്നുകളുടെയും മെഡിക്കൽ ഉൽപ്പന്നങ്ങളുടെയും വിതരണം നിയന്ത്രിക്കുന്നതിനുമുള്ള നിയന്ത്രണങ്ങളും നടപടിക്രമങ്ങളും വിശദീകരിക്കുന്ന 2025 ലെ മന്ത്രിതല പ്രമേയം (237) പ്രകാരമാണ് തീരുമാനമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

പൊതുജനാരോഗ്യം സംരക്ഷിക്കാൻ നിയ ന്ത്രണ ചട്ടങ്ങൾ കർശനമായി നടപ്പാക്കുമെന്നും പ്രഫഷനൽ അച്ചടക്കം ശക്തമാക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.സ്വകാര്യ ഫാർമസികളുടെ നിരീക്ഷണവും പരിശോധനയും തുടരുമെന്നും സേവന ഗുണനിലവാരം ഉറപ്പാക്കുമെന്നും അധികൃതർ വ്യക്തമാക്കി.മരുന്നുകളുടെ സുരക്ഷിത കൈകാര്യം ചെയ്യൽ ഉറപ്പാക്കാൻ എല്ലാ മേഖലകളിലും പരിശോധന ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.