കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്ലാഹി സെന്റർ സാൽമിയ യൂണിറ്റ് സാൽമിയ ഓഫീസിൽ റിപ്പബ്ലിക് ഡേ സംഗമം സംഘടിപ്പിച്ചു. സംഗമം കേന്ദ്ര ഐ.ഐ.സി ട്രഷറർ സഹദ് പുളിക്കൽ ഉദ്ഘാടനം ചെയ്തു.
സംഗമത്തിൽ വൈസ് പ്രസിഡന്റ് അമീൻ സുല്ലമി അധ്യക്ഷത വഹിച്ചു. റപ്പബ്ലിക്കും പൗര ബോധവും എന്ന വിഷയത്തിൽ അഷ്റഫ് മേപ്പയൂർ മുഖ്യപ്രഭാഷണം നടത്തി. ചർച്ചകളിൽ പങ്കെടുത്തി നജീബ് നന്തി, ഷുഹൈബ് തിക്കോടി, അഹ്മദ് കുട്ടി കണ്ണൂർ എന്നിവർ സംസാരിച്ചു. ഷേർഷാദ് പുതിയങ്ങാടി സ്വാഗതവും ട്രഷറർ നവാസ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.

































