ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജികെപിഎ) സൗജന്യ മെഡികൽ ക്യാമ്പ്‌ ഫെബ്രുവരി 13 ന്

0
22

കുവൈറ്റ് സിറ്റി : ജികെപിഎ കുവൈത്ത്‌ ചാപ്റ്റർ മെട്രോ മെഡികൽ ഗ്രൂപ്പുമായ്‌ ചേർന്ന് ഫെബുവരി സൗജന്യ മെഡിക്കൽ ക്യാമ്പ്‌ സംഘടിപ്പിക്കുന്നതായ്‌ ഭാരവാഹികൾ അറിയിച്ചു. ഫെബ്രുവരി 13നു വെള്ളിയാഴ്ച രാവിലെ 7:30 മുതൽ ഉച്ചയ്ക്ക്‌ 2:30 വരെ സാൽമിയ ബ്ലോക്ക്‌ -3 ഇൽ ഉള്ള മെട്രോ മെഡികൾ ക്ലിനിക്കിൽ ആണ് ക്യാമ്പ്‌. ഓൺലൈൻ രജിസ്റ്റർ ചെയ്തവർക്കും നേരിട്ട്‌ വരുന്നവർക്കും പങ്കെടുക്കാൻ അവസരം ഉണ്ട്‌. മുൻകൂർ രജിസ്റ്റർ ചെയ്തവർക്കായ് വിവിധ ഏരിയകളിൽ നിന്ന്‌ ട്രാൻസ്പോർട്ട്‌‌ സൗകര്യം ഏർപ്പെടുത്തിയതായും ജെന: സെക്രെട്ടറി ബിനു യോഹന്നാൻ അറിയിച്ചു.

ഫാസ്റ്റിങ്‌ ബ്ലഡ്‌ ഷുഗർ, ബിപി പരിശോധന, കൊളസ്ട്രോൾ പരിശോധന, ബിഎംഐ , നേത്ര പരിശോധന , ഡോക്ടർ കൺസൽട്ടേഷൻ (ജെനറൽ ഫിസിഷ്യൻ, പീഡിയാട്രിക്ക്സ്‌, ഇന്റേർണ്ണൽ മെഡിസിൻ, ഒപ്‌താൽമോളജി, ഈഎൻടി) എന്നിവ സൗജന്യമായ്‌
നടത്താവുന്നതാണ്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക്‌‌ സ്പെഷ്യൽ ഡിസ്കൗണ്ടുകളോടെ പ്രൊസ്സീജ്യർ (ഇഎൻടി) 20%, ഇസിജി 50% ‌, കണ്ണടകൾക്ക്‌ 50% , ‌ ജെനറൽ പ്രൊസ്സീജ്യർ 20% , ‌മെഡിസിനുകൾക്ക്‌ 15% എന്നിവരും മെട്രോ മാനേജ്‌മന്റ്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌.

ക്യാമ്പിനോടനുബന്ധിച്ച്‌ ആവശ്യകാർക്ക്‌ നോർക്ക കാർഡ്‌, പ്രവാസി ക്ഷേമനിധി, നോർക്ക അപകട ഇൻഷുറൻസ്‌ പോളിസി എന്നിവയ്ക്ക്‌ അപേക്ഷ സമർപ്പിക്കാനും ജികെപിഎ അവസരം ഒരുക്കുന്നതായ്‌ ചാപ്റ്റർ പ്രസിഡന്റ്‌‌ ജസ്റ്റിൻ ജോസ്‌ അറിയിച്ചു.

ബന്ധപ്പെടേണ്ട നംബറുകൾ : 65181004 / 50346848 / 66445023 / 41121481 / 97683916 / 50489472 / 51275579