കുവൈറ്റ് സിറ്റി : കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. വൻതോതിൽ ഉള്ള മയക്കുമരുന്നുമായി പ്രവാസി പിടിയിലായി. 115,000 ലിറിക്ക കാപ്സ്യൂളുകൾ, 5 കിലോഗ്രാം ലിറിക്ക പൗഡർ, 24 ലിറ്റർ കന്നാബിഡിയോൾ ഓയിൽ എന്നിവയും മയക്കുമരുന്ന് നിർമ്മാണത്തിലും തയ്യാറാക്കലിലും ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും ഇയാളുടെ പക്കൽ നിന്നും അധികൃതർ കണ്ടെടുത്തു. ഇയാളുടെ കൈവശം നിന്നും വെടിയുണ്ടകളും കണ്ടെത്തി. പ്രതിയെയും കണ്ടുകെട്ടിയ എല്ലാ വസ്തുക്കളെയും തുടർ നിയമ നടപടികൾക്കായി ഡ്രഗ്സ് ആൻഡ് ആൽക്കഹോൾ പ്രോസിക്യൂഷൻ ഓഫീസിന് കൈമാറി.





























