ഗ്രാൻഡ് സ്റ്റുഡൻ്റ് ഫെലിസിറ്റേഷനുമായി ഐഎംഎ കുവൈത്ത്

0
178

കുവൈറ്റ്‌ സിറ്റി : ഇന്ത്യൻ മുസ്‌ലിം അസോസിയേഷൻ (ഐഎംഎ) കുവൈറ്റ് 10, 12 ക്ലാസുകൾ പൂർത്തിയാക്കിയ ഇന്ത്യൻ വിദ്യാർത്ഥികളുടെ നേട്ടങ്ങൾ ആഘോഷിക്കുന്നതിനായി വാർഷിക ഗ്രാൻഡ് സ്റ്റുഡൻ്റ് ഫെലിസിറ്റേഷൻ ഇവൻ്റ് സംഘടിപ്പിക്കുന്നു. മെയ് 30 വെള്ളിയാഴ്ച വൈകിട്ട് 5.30 നാണ് പരിപാടി. 10, പ്ലസ് ടു ക്ലാസുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് മെയ് 25 വരെ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. പരിപാടിയിൽ കുവൈത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ, പ്രിൻസിപ്പൽമാർ ഇന്ത്യൻ എംബസിയിലെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ഇന്ത്യയിൽ നിന്നും കുവൈത്തിൽ നിന്നും ഉള്ള കരിയർ വിദഗ്ധർ നടത്തുന്ന സെഷനും പരിപാടിയുടെ ഭാഗമായി നടക്കും. മികച്ച നേട്ടം കരസ്ഥമാക്കിയ വിദ്യാർത്ഥിക്ക് മൗലാന അബ്ദുൽ കലാം ആസാദ് അവാർഡ് നൽകുന്നതായിരിക്കും. www.imakuwait.org/register ലിങ്കിലാണ് രജിസ്റ്റർ ചെയ്യേണ്ടത്.