നോർക്ക എന്ന വാക്കു പോലുമില്ല; പ്രവാസികളെ പാടെ അവഗണിച്ച ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഐ എം സി സി കുവൈറ്റ്‌

0
6

കുവൈറ്റ് സിറ്റി: 2026-2027 സംസ്ഥാന ബജറ്റിൽ പ്രവാസികളെ അവഗണിച്ചുവെന്ന് ലോക കേരളസഭാംഗവും ഐഎംസിസി ജിസിസി രക്ഷാധികാരിയുമായ സത്താർ കുന്നിൽ ഐ എം സി സി കുവൈറ്റ്‌ പ്രസിഡന്റ്‌ ഹമീദ് മധൂർ ജനറൽ സെക്രട്ടെറി ശരീഫ് താമരശ്ശേരി എന്നിവർ അഭിപ്രായപ്പെട്ടു.പ്രവാസികളുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഉതകുന്ന യാതൊരുവിധ ക്ഷേമ പദ്ധതികളൊന്നും യുഡിഎഫ് സർക്കാരിൻറെ ആദ്യ ബജറ്റിൽ ഇല്ലെന്നും നേതാക്കൾ പറഞ്ഞു.

വിഡി സതീശൻ സർക്കാരിൻറെ ആദ്യ ബജറ്റിൽ പ്രഖ്വാസികൾക്കായുള്ള വന്നു പ്രഖ്യാപങ്ങൾക്കായി പ്രതീക്ഷയോടെയാണ് പ്രവാസലോകം ഉറ്റുനോക്കിയിരുന്നത്. എന്നാൽ പ്രവാസികളെ പാടെ അവഗണിച്ചു കൊണ്ടായിരുന്നു ബജറ്റ് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചത്. മുൻ സർക്കാരുകൾ പ്രവാസി ക്ഷേമ പദ്ധതികൾക്കും നോർക്കക്കുമായി കോടിക്കണക്കിന് രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ ഇത്തവണത്തെ ബജറ്റിൽ ഫണ്ട് വകയിരുത്തുകയോ ക്ഷേമപ്രവർത്തനങ്ങളോ ബജറ്റിൽ പരാമർശിച്ചില്ല.

പ്രവാസി സമൂഹത്തെ പൂർണ്ണമായി അവഗണിക്കുകയും തഴയുകയും ചെയ്തുകൊണ്ട് നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുതുന്നതായും പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കും പ്രവാസി പെൻഷൻ പദ്ധതിക്കും കൂടുതൽ തുക ബജറ്റിൽ ഉൾപ്പെടുത്തണം എന്നും ഐഎംസി സി നേതാക്കൾ പറഞ്ഞു.