ദുബായിലെ സ്ക്കൂളുകളിൽ ഫീസ് വർദ്ധിപ്പിക്കുന്നു; രക്ഷിതാക്കൾ ആശങ്കയിൽ

ദുബായ്: ദുബായിലെ സ്വകാര്യ
സ്ക്കൂളുകളിൽ ഫീസ്
വർദ്ധിപ്പിക്കുന്നു.ഇതിനെ തുടർന്ന് സ്ക്കൂൾ
അധികൃതര്‍ രക്ഷിതാക്കള്‍ക്ക് വിവരം
അറിയിച്ച് തുടങ്ങി. 2018 -19 അദ്ധ്യയന
വര്‍ഷത്തില്‍ ഫീസ് വര്‍ദ്ധിപ്പിക്കുന്നതിന്
ദുബായ് ഭരണകൂടം വിലക്ക്
ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ കാലാവധി
പൂർത്തിയാവുന്നതോടെ വരുന്ന അദ്ധ്യയന
വര്‍ഷം മുതല്‍ ഫീസ് വര്‍ദ്ധിപ്പിക്കാനാണ് സ്ക്കൂൾ അധികൃതരുടെ നീക്കം.
ദുബായ് നോളഡ്ജ് ആന്റ് ഹ്യൂമന്‍
ഡെവലപ്മെന്റ് അതോറിറ്റിയുടെ
പരിശോധനകള്‍ പ്രകാരം 150
സ്കൂളുകള്‍ക്ക് ഫീസ് വര്‍ദ്ധിപ്പിക്കാന്‍
നേരത്തെ അനുമതി നല്‍കിയിരുന്നു.
സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ ഔദ്യോഗികമായി
നിര്‍ണയിച്ച എജ്യൂക്കേഷന്‍ കോസ്റ്റ്
ഇന്‍ഡക്സ് അടിസ്ഥാനപ്പെടുത്തിയാണ്
സ്ക്കൂളുകൾ ഫീസ് വര്‍ദ്ധിപ്പിക്കുന്നത്.
ഇത്പ്രകാരം നിലവാരമുള്ള 9
സ്ക്കൂളുകൾക്ക് 4.14% വരെ ഫീസ്
കൂട്ടാനാവും.ഫീസ് വര്‍ദ്ധിപ്പിക്കുന്നത്
പ്രവാസികൾക്കിടയിൽ വൻ സാമ്പത്തിക
പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.2018
കാലഘട്ടത്തിൽ നിരവധി പ്രവാസികള്‍
മക്കളുടെ വിദ്യാഭ്യാസ ചെലവ്
താങ്ങാനാവാതെ കുട്ടികളെ നാട്ടിലേക്ക്
അയച്ചിരുന്നു.