എറണാകുളം: പി.വി. അൻവറിനെ രാഹുല്‍ മാങ്കൂട്ടത്തില്‍ അർദ്ധരാത്രിയിൽ വീട്ടിൽ പോയി കണ്ടതിനെക്കുറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പരസ്യമായി തള്ളി. ഈ വിഷയത്തിൽ ചർച്ച നടത്താൻ ആരെയും ഔദ്യോഗികമായി ചുമതലപ്പെടുത്തിയിട്ടില്ലെന്നും, അന്‍വര്‍ അടഞ്ഞ അധ്യായമെന്ന് യുഡിഎഫ് നേതൃത്വം തീരുമാനിച്ചതാണ് അദ്ദേഹം പ്രതികരിച്ചു.
രാഹുൽ ചെയ്തത് തെറ്റാണ്. ഇതിനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുന്നില്ല. എന്നാൽ, ചെയ്തത് തെറ്റാണ്. വിശദീകരണമെന്നും ചോദിക്കില്ല. എന്നാൽ രാഹുലിനെ താന്‍ ശാസിക്കുമെന്നും സതീശന്‍ വ്യക്തമാക്കി