കുവൈത്ത് സിറ്റി: ഇന്ത്യയിലെ 5 സുപ്രധാന നഗരങ്ങൾ ഉൾപ്പടെ ഏഷ്യയിലെയും, ഗൾഫിലെയും നഗരങ്ങളിലേക്ക് ജസീറ എയർവേയ്‌സ് കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചു. 39 ദിനാറാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്.
കൊച്ചി, ഹൈദരാബാദ്, മുംബൈ, ദില്ലി, ചെന്നൈ, കാഠ്മണ്ഡു, ധാക്ക, ലാഹോർ, ദോഹ, ദുബായ്, മസ്കറ്റ്, അമ്മാൻ, ഇസ്താംബുൾ, ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ജസീറ എയർവെയ്സ് സർവീസുകൾ നടത്തുക.
എല്ലാ യാത്രക്കാരും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന സുരക്ഷാ മുൻകരുതൽ നടപടികൾ പാലിക്കാൻ ജസീറ അധികൃതർ നിർദ്ദേശിച്ചു.
കൂടുതൽ വിവരങ്ങൾക്ക് sales@jazeeraairways.com എന്ന ഇമെയിൽ ഐഡിയിൽ ബന്ധപ്പെടുക