സാൽമിയ : സൗഹൃദ വേദി- സാൽമിയ ‘സൗഹൃദ ഓണ സംഗമം’ സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ വെച്ചു നടന്ന സംഗമത്തിൽ സൗഹൃദ വേദി പ്രസിഡന്റ് മനോജ് പരിമണം അധ്യക്ഷത വഹിച്ചു സംസാരിച്ചു. ഇഫ റുക്കിയ നജീബ്, ഇസ്മ റുക്കിയ നജീബ് തുടങ്ങിയവരുടെ പ്രാർത്ഥനാ ഗാനത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. സൗഹൃദ വേദി സെക്രട്ടറി അനീഷ ജേക്കബ് സ്വാഗതം ആശംസിച്ചു. റെവ : ഫാദർ റീജൻ ബേബി ( സെന്റ് തോമസ് മാർത്തോമാ ചർച്ച് കുവൈത്ത് ) നാടക- ഷോർട്ട് ഫിലിം സംവിധായകനും പ്രഭാഷകനുമായ ജിതേഷ് രാജൻ താഴത്ത് എന്നിവർ ഓണ സന്ദേശങ്ങൾ നൽകി. പണ്ഡിതനും പ്രഭാഷകനുമായ താജുദ്ധീൻ മദീനി (കേരള ഇസ്ലാമിക് ഗ്രൂപ്പ് കുവൈത്ത് ) പരിപാടിയിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സൗഹൃദവേദി മുൻ പ്രസിഡന്റ് പയസ്സ് ജോർജ്ജ് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, സെക്രട്ടറി നിസാർ റഷീദ് എന്നിവർ സംഗമത്തിൽ സന്നിഹിതരായിരുന്നു. ഷീജയും സംഘവും സംഘ ഗാനം അവതരിപ്പിച്ചു. ‘സർഗ്ഗവേദി’ സാൽമിയയുടെ നേതൃത്വത്തിൽ ഫൈസൽ ബാബു, റിയാസ് വളാഞ്ചേരി, നസീർ കൊച്ചി,ഷീജ കുര്യാക്കോസ് എന്നിവർ ഓണ ഗാനങ്ങൾ ആലപിച്ചു.മുഹമ്മദ് ഷിബിലി ആങ്കറിങ് നടത്തി. ആസിഫ് ഖാലിദ്, സലാം ഒലക്കോട്, സഫ്‌വാൻ ആലുവ, നാസർ മടപ്പള്ളി, സലീം പതിയാരത്ത്, അസ്ലഹ്, നജീബ് എം.പി, താജുദ്ധീൻ, ജഹാൻ, നാസർ പതിയാരത്ത്, മുഹമ്മദ് നിയാസ്, ദിൽഷാദ്, ഫാറൂഖ് ശർഖി എന്നിവർ വിവിധ വകുപ്പുകൾക്ക് നേതൃത്വം നൽകി. സംഗമത്തിന്റെ ജനറൽ കൺവീനർ അമീർ കാരണത്ത് നന്ദി പറഞ്ഞു. സംഘാടകർ വിഭവ സമൃദ്ധമായ സദ്യയും ഓണ സംഗമത്തിൽ ഒരുക്കിയിരുന്നു.

































