സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി ബി ആര്‍ ഗവായ് ചുമതലയേറ്റു

0
22

ന്യൂഡൽഹി: സുപ്രീം കോടതിയുടെ 52-ആമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഭൂഷൺ രാമകൃഷ്ണൻ ഗവായ്  പദവിയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന ഒരു ഔപചാരിക ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പുതിയ ചീഫ് ജസ്റ്റിസിന് സത്യവാചകം ചൊല്ലികൊടുത്തു. ജസ്റ്റിസ് സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ചതിനെത്തുടർന്നാണ് ജസ്റ്റിസ് ഗവായ് ഈ സ്ഥാനത്തെത്തിയത്. നവംബർ 23 വരെ അദ്ദേഹം ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ പി നഡ്ഡ, എസ് ജയശങ്കര്‍, പീയുഷ് ഗോയല്‍, അര്‍ജുന്‍ രാം മേഘ്വാൾ, ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള, വൈസ് പ്രസിഡന്റ് വി പി ധന്‍കര്‍, മുന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, മുന്‍ പ്രസിഡന്റ് റാം നാഥ് കോവിന്ദ് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി