കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു 

0
23

കുവൈറ്റ്‌: 2019 – 2020 വർഷത്തേക്കുള്ള കോഴിക്കോട് ജില്ലാ അസോസിയേഷൻ മഹിളാവേദി ഭാരവാഹികളെ തെരെഞ്ഞെടുത്തു.  തെരഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് അംഗങ്ങളുടെയും ഏരിയ പ്രസിഡണ്ടുമാരുടെയും  സംയുക്തയോഗത്തിൽ വെച്ച് ഇന്ദിര രാധാകൃഷ്ണൻ –  പ്രസിഡന്റ്,  ഷൈനി ശ്രീനിവാസൻ – സെക്രട്ടറി, ഫിനു ജാവേദ് –  ട്രഷറർ,  ജീവ ജയേഷ് – വൈസ് പ്രസിഡന്റ്,  അനീച്ച ഷൈജിത്ത് –  ജോയിന്റ് സെക്രട്ടറി എന്നിവരെ ഐക്യകണ്‍ടെന തെരെഞ്ഞെടുത്തു.  തെരെഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വരണാധികാരികളായ ഭരതൻ.ഇ.സി  നിയന്ത്രിച്ചു.

അബ്ബാസിയ കേരള അസോസിയേഷൻ  ഹാളിൽ ചേർന്ന മഹിളാവേദി വാര്ഷിക ജനറൽ ബോഡി യോഗത്തിൽ  മഹിളാവേദി പ്രസിഡണ്ട് സ്മിത രവീന്ദ്രൻ അദ്ധ്യക്ഷയായിരുന്നു. സെക്രട്ടറി ഇന്ദിര രാധാകൃഷ്ണൻ  വാർഷിക റിപ്പോർട്ടും, ട്രഷറർ ഹസീന സാമ്പത്തിക അവലോകന റിപ്പോർട്ടും അവതരിപ്പിച്ചു. ചർച്ചകൾക്കൊടുവിൽ വിവിധ റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു

.

അസോസിയേഷൻ പ്രസിഡന്റ ഷൈജിത്ത് .കെ , ജനറൽ സെക്രട്ടറി അബ്ദുൾ നജീബ് , ട്രഷറർ വിനീഷ്.പി.വി,  വൈസ് പ്രസിഡണ്ട് ശ്രീനിഷ് , രക്ഷാധികാരി ഭരതൻ, സ്മിത രവീന്ദ്രൻ, അശ്വതി മനു, ജ്യോതി ശിവകുമാർ, ട്യൂണിമ അതുൽ, രശ്മിത ശ്രീദത്ത്,  തുടങ്ങിയവര്‍  ആശംസകള്‍  അര്‍പ്പിച്ചുകൊണ്ട്  സംസാരിച്ചു. വാര്ഷിക ജനറൽ ബോഡി  യോഗത്തിൽ ഇന്ദിര രാധാകൃഷ്ണൻ  സ്വാഗതവും  ജീവ ജയേഷ്

 നന്ദിയും പ്രകാശിപ്പിച്ചു.