കെ ഇ എ സിറ്റി ഏരിയ അംഗം അസൈനാർ ഇട്ടമ്മലിന് സിറ്റി യാത്രയപ്പ് നൽകി

കുവൈറ്റ്‌ : 30 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് പോകുന്ന കെ ഇ എ സിറ്റി ഏരിയ അംഗം അസൈനാർ ഇട്ടമ്മലിന് സിറ്റി കാസ്രോട്ടാർ റൂമിൽ നടന്ന ചടങ്ങിൽ യാത്രയപ്പ് നൽകി ഏരിയ വൈസ് പ്രസിഡന്റ്‌ റസാഖ് ചെമ്മനാടിന്റെ അധ്യക്ഷതയിൽ കേന്ദ്ര വർക്കിങ് പ്രസിഡന്റ്‌ ഹമീദ് മധൂർ ഉദ്‌ഘാടനം ചെയ്തു പ്രവാസികൾ കുടുംബത്തിന്റെ അത്താണിയാവുന്നതിന്ന് അപ്പുറം നാടിന്റെ വികസനത്തിലും സാoസ്കാരികതയിലും ഏറെ സംഭാവന നൽകിയവരാണ് ,നാടിന്റെ സാമ്പത്തിക ഭദ്രത ഓരോ പ്രവാസിയുടെയും വിയർപ്പാണ് എന്നും ഓർമ്മപ്പെടുത്തി
ട്രഷറർ രാമകൃഷ്ണൻ കള്ളാർ സെക്രട്ടറി അസീസ് തളങ്കര ഹാരിസ് മുട്ടുംതല ഹനീഫ പാലായി നൗഷാദ് മുഹമ്മദ്‌ കുഞ്ഞി ആശംസകൾ അർപ്പിച്ചു
അസൈനാർ ഇട്ടമ്മൽ മറുപടി പ്രസംഗം നടത്തി സിറ്റി ഏരിയ ഓർഗനൈസിംഗ് സെക്രട്ടറി മജീദ് ഇട്ടമ്മൽ സ്വാഗതവും ട്രഷറർ മുസ്തഫ ചെമ്മനാട് നന്ദിയും പറഞ്ഞു