ആലപ്പുഴയില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം

0
140

ശബരിമല ദര്‍ശനം കഴിഞ്ഞ മടങ്ങുകയായിരുന്ന തീര്‍ത്ഥാടകര്‍ക്ക് ആക്രമിക്കപ്പെട്ടതായി പരാതി. ഇവർ സഞ്ചരിച്ചിരുന്ന ബസിന്റെ യുവാവ് അടിച്ചു തകർത്തതായാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ രണ്ട് കുട്ടികള്‍ക്ക് പരുക്കേറ്റു. ആലപ്പുഴ കളര്‍കോടായിരുന്നു സംഭവം. മലപ്പുറം സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. ചുങ്കത്തറ സ്വദേശി വിഷ്ണുവിന്റെ മകള്‍ അലീന, ബന്ധു വൃന്ദാവന എന്നിവര്‍ക്ക് കൈയ്ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. ഒരു ടിവി റിയാലിറ്റി ഷോ താരമായ യുവതിക്കൊപ്പമെത്തിയ യുവാവാണ് ആക്രമണം നടത്തിയതെന്നാണ് മൊഴി. യുവാവിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.