കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റിന്റെ നേതൃത്വത്തിൽ നാടകമത്സരം സംഘടിപ്പിക്കുന്നു

0
47

കുവൈറ്റ്‌ സിറ്റി: നാടകകലയെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ – കല കുവൈറ്റിന്റെ നേതൃത്വത്തിൽ പ്രവാസി മലയാളികൾക്കായി സംഘടിപ്പിക്കുന്ന നാടകമത്സരത്തിന് സെപ്റ്റംബർ 12ന് രാവിലെ 10:30 ന് ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ തിരശീല ഉയരും. 14 ഓളം സംഘങ്ങളുടെ ചെറുനാടകങ്ങൾ അരങ്ങേറുന്ന ഈ കലാമാമാങ്കത്തിൽ മുഖ്യാതിഥിയായി പ്രമുഖ ചലച്ചിത്ര-നാടക നടൻ സന്തോഷ് കീഴാറ്റൂർ പങ്കെടുക്കും.