ബർമിംഗ്ഹാമിലും സൗത്താളിലും പുതിയ ഷോറൂമുകൾ തുറന്ന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, കരീന കപൂർഖാൻ ഉദ്ഘാടനം ചെയ്തു

0
157

ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ജ്വല്ലറി ശ്രുംഖലയായ മലബാർ ഗോൾഡ് & ഡയമണ്ട്സ് യു കെ യിലെ ബ്രാൻഡിന്റെ സാന്നിധ്യം വ്യാപിപ്പിച്ചുകൊണ്ട് ബർമിംഗ്ഹാമിലും സൗത്താളിലും പുതിയ 2 ഷോറൂമുകൾ കൂടി ആരംഭിച്ചു. പുതിയ ഷോറൂമുകൾ പ്രശസ്ത ബോളിവുഡ് താരവും മലബാർ ഗോൾഡ് & ഡയമണ്ട്സിന്റെ ബ്രാൻഡ് അംബാസഡറുമായ കരീന കപൂർഖാൻ ഉദ്ഘാടനം ചെയ്തു. മലബാർ ഗ്രൂപ്പ് ചെയർമാൻ എം.പി. അഹമ്മദ്, മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ പി അബ്ദുൾ സലാം, മലബാർ ഗോൾഡ് & ഡയമണ്ട്സ് ഇന്റർനാഷണൽ ഓപ്പറേഷൻസ് എം.ഡി. ഷംലാൽ അഹമ്മദ്, ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ. ഫൈസൽ മറ്റു സീനിയർ മാനേജ്‌മന്റ് അംഗങ്ങൾ, കമ്മ്യൂണിറ്റി ലീഡേഴ്‌സ്, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഗ്രൂപ്പിന്റെ ആഗോള തലത്തിലുള്ള വളർച്ചയിൽ, പടിഞ്ഞാറൻ മേഖലയിലെ പ്രധാന കണ്ണിയായ യുകെ യിലെ ബർമിംഗ്ഹാം സൗത്താൾ എന്നിവിടങ്ങളിൽ ഫ്ലാഗ്ഷിപ്പ് ഷോറൂമുകൾ ആരംഭിക്കാൻ കഴിഞ്ഞതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. നിലവിലുള്ള 4 ഷോറൂമുകൾക്ക് പുറമെ കൂടുതൽ ഷോറൂമുകൾ ആരംഭിക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്. ഇത് യുകെ യിലെ ബ്രാൻഡിന്റെ സാന്നിധ്യം കൂടുതൽ ശക്തിപ്പടുത്തുന്നതിനോടൊപ്പം അന്താരാഷ്ട്ര വിപണിയിലെ ഏറ്റവും പ്രിയപ്പെട്ട ജ്വല്ലറി ബ്രാൻഡാവുക എന്ന നമ്മുടെ ദൗത്യത്തിനും കൂടുതൽ പ്രചോദനം നൽകുന്നുവെന്ന് മലബാർ ഗ്രൂപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. ഞങ്ങളുടെ കാഴ്ചപ്പാടിൽ വിശ്വാസമർപ്പിച്ചു കൂടെ നിന്ന എല്ലാ ഉപഭോക്താക്കൾക്കും, നിക്ഷേപകർക്കും, ടീം അംഗങ്ങൾക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. ആഭരണപ്രേമികൾക്കായി മലബാർ ฉาวเชิ ആൻഡ് ഡയമണ്ട്സിന്റെ 25 എക്സ്ക്ലൂസിവ് ബ്രാൻഡുകളിൽ ഉൾപ്പെടുന്ന 18 കാരറ്റ്, 22 കാരറ്റ്, ഗോൾഡ്, ഡയമണ്ട്, പ്രെഷ്യസ് സ്റ്റോൺ ആഭരണങ്ങളുടെ 30000 ത്തിലധികം ഒരുക്കിയിട്ടുണ്ട്. ഡിസൈനുകൾ പുതിയ ഷോറുമുകളിൽ വിവാഹാവശ്യങ്ങൾക്കായി എക്സ്ക്ലൂസിവ് ബ്രൈഡൽ കളക്ഷനും ഉപഭോക്താക്കളുടെ ഇഷ്ടാനുസൃതമായി ആഭരണങ്ങൾ കസ്റ്റമൈസ് ചെയ്യാനുള്ള ഇവിടെയുണ്ട്. 5,700+ ചതുരശ്ര അടി വിസ്തീർണ്ണമുള്ള ബർമിംഗ്ഹാം ഷോറും യുകെയിലെ ബ്രാൻഡിന്റെ ഏറ്റവും വലിയ ഔട്ട്ലെറ്റാണ്.