കേരള അസോസിയേഷൻ ‘നോട്ടം 2025’ ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഡിസംബർ 5 ന്

0
186

കുവൈറ്റ്‌ സിറ്റി : കേരള അസോസിയേഷൻ കുവൈറ്റ്‌ സംഘടിപ്പിക്കുന്ന 12 മത് കണിയാപുരം രാമചന്ദ്രൻ സ്മാരക  ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം’  2025 ഡിസംബർ 5 ന് അഹ്‌മദി ഡി.പി.എസ്  സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു.മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ  റവന്യു മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. നോട്ടം 2025  ജൂറി അംഗങ്ങൾ,  ദേശിയ അവാർഡ് ജേതാക്കളായ. പ്രശസ്ത സംവിധായകർ ഡോ : ബിജു, വി. സി. അഭിലാഷ്. ചലച്ചിത്ര നിരൂപകനായ  ഡോ : സി. എസ്. വെങ്കിഡേശ്വരൻ എന്നിവരാണ്.
സിനിമകൾ സബ്‌മിറ്റ് ചെയ്യേണ്ട അവസാന തിയതി നവംബർ 20 രജിസ്ട്രേഷനും റൂൾസ്&റെഗുലേഷൻസിനും ഭാരവാഹികളുമായി ബന്ധപെടണമെന്ന് പത്രക്കുറിപ്പിലൂടെ അറിയിക്കുന്നു. 63336967, 55831679,99753705,60661283,69064246.