കൊച്ചിയിൽ ഒന്നര വയസുകാരിയെ ബക്കറ്റിൽ മുക്കിക്കൊലപ്പെടുത്തി. സംഭവത്തില്‍ കുട്ടിയുടെ അമ്മൂമ്മയുടെ സുഹൃത്തായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയിയെ പോലീസ് അറസ്റ്റ് ചെയ്തു.
അമ്മയുടെ മാതാവും സുഹൃത്തും ഹോട്ടലിലെത്തി ഭാര്യയും ഭര്‍ത്താവുമാണെന്ന് പറഞ്ഞാണ് മുറിയെടുത്തത്. ശനിയാഴ്ച ഹോട്ടല്‍മുറിയില്‍ വച്ച് കുഞ്ഞിനെ കൊല്ലുകയായിരുന്നു. കുഞ്ഞിനെ മുക്കിക്കൊന്ന ശേഷം വെള്ളത്തില്‍ വീണ് മരിച്ചെന്ന് വരുത്തിത്തീർക്കാൻ പ്രതികള്‍ ശ്രമിക്കുകയായിരുന്നു. എന്നാൽ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോഴാണ് കുഞ്ഞിന്‍റേത് സ്വാഭാവികമരണമല്ലെന്ന് തെളിഞ്ഞത്.






























