തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയിൽ സര്‍ക്കാരിനെ വിമര്‍ശിച്ച് ചങ്ങനാശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. കെ റെയിലിനെതിരായ മതമേലധ്യക്ഷന്‍മാരുടെ ഇടപെടല്‍ വിമോചന സമരമായി പരിഹസിക്കുന്നു എന്നാണ് ബിഷപ്പ് ഒരു ലേഖനത്തില്‍ പറയുന്നത്. സമരങ്ങളെ അടിച്ചമര്‍ത്തുന്ന തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണം. അല്ലെങ്കില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും ബിഷപ്പ് എഴുതിയ ലേഖനത്തില്‍ പറയുന്നു. ചങ്ങനാശ്ശേരി അതിരൂപതയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ കൂടി കെ റെയില്‍ കടന്നുപോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ബിഷപ്പിന്റെ വിമര്‍ശനം.
































