ബഫര്‍സോണ്‍ വിഷത്തില്‍ തുടർനടപടികൾ ചര്‍ച്ച ചെയ്യാൻ ഇന്ന് ഉന്നതതലയോഗം ചേരും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ വൈകിട്ട് നാലിന് ഓൺലൈനായാണ് യോഗം ചേരുക. വനം മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും. ബഫര്‍സോണ്‍ വിഷയത്തില്‍ സുപ്രീം കോടതി ഉത്തരവ് വന്ന് ഒരുമാസമായസാസഹചര്യത്തിലാണിത് .
ഉത്തരവ് നടപ്പായാല്‍ വന്യജീവി സങ്കേതങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വരാവുന്ന നിരോധനവും നിയന്ത്രണവും ഉണ്ടാക്കുന്ന പ്രതിസന്ധി കണക്കാക്കാനുള്ള സര്‍വേയുടെ പുരോഗതിയും യോഗം വിലയിരുത്തും. കേരള റിമോട്ട് സെന്‍സിംഗ് ഏജന്‍സി ഉപഗ്രഹ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സര്‍വേ നടത്തുന്നത്.
































