ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന സ്വപ്‌ന സുരേഷിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്

സ്വർണ്ണ കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ രജിസ്റ്റർ ചെയ്ത ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ വെളിപ്പെടുത്തലുകളെ തുടര്‍ന്നായിരുന്നു
മുന്‍ മന്ത്രി കെ ടി ജലീലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തത്.
രണ്ട് കേസുകളാണ് സ്വപ്നക്കെതിരെ ഉള്ളത്.
തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസ് എടുത്ത ഗൂഢാലോചന കേസും പാലക്കാട് കസബ പൊലീസ് എടുത്ത കലാപാഹ്വാന കേസും. കേസില്‍ മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനുമുള്ള പങ്ക് വെളിപ്പെടുത്തിയതിനെ തുടര്‍ന്നുള്ള പ്രതികാര നടപടിയാണ് തനിക്കെതിരെയുള്ള കേസുകളെന്ന് സ്വപ്‌ന ഹര്‍ജിയില്‍ ആരോപിക്കുന്നത്