വയനാട്ടിൽ ഒന്നരക്കോടി രൂപയുടെ സ്വർണ്ണാഭരണങ്ങൾ പിടിച്ചു

0
147
gold jewelry background / soft selective focus

മാനന്തവാടി തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ ഒന്നരക്കോടി രൂപയുടെ സ്വർണാഭരണങ്ങൾ പിടികൂടി. മൈസൂരിൽ നിന്ന് എറണാകുളത്തേക്ക് ബസ്സിൽ കൊണ്ടുപോകുകയായിരുന്ന സ്വർണ്ണമാണ് പിടിച്ചത്. മാനന്തവാടി എക്സൈസ് റേഞ്ച് സംഘം നടത്തിയ പരിശോധനയിലാണ് രേഖകളില്ലാതെ കൊണ്ടുവന്ന സ്വർണാഭരണങ്ങൾ പിടികൂടിയത്.  സംഭവത്തിൽ തൃശൂർ സ്വദേശി അനു ലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.