പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെ നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു

0
191

അനിശ്ചിതത്വത്തിന് അന്ത്യം നയപ്രഖ്യാപനത്തില്‍ ഗവര്‍ണ്ണര്‍ ഒപ്പിട്ടു. പൊതുഭരണ സെക്രട്ടറി കെ ആര്‍ ജ്യോതി ലാലിനെ മാറ്റാനുള്ള സര്‍ക്കാര്‍ നടപടിയെടുത്തതിനെ തുടർന്നാണ്  ഗവര്‍ണ്ണര്‍ ഒപ്പുവയ്ക്കാൻ തീരുമാനിച്ചത് . ഇതോടെ വലിയ ഭരണഘടനാ പ്രതിസന്ധിയാണ് ഒഴിവായത്. നാളെ നിയമസഭ ചേരുമ്പോള്‍ ഗവര്‍ണ്ണര്‍ നയപ്രഖ്യാപന പ്രസംഗം നടത്തും.

ഗവർണറുടെ അഡീഷണൽ പി.എ. സ്ഥാനത്ത് ഹരി എസ്. കർത്തയുടെ നിയമനവുമായി ബന്ധപ്പെട്ട ഉത്തരവിൽ ജ്യോതിലാൽ വെച്ച കത്താണ് ആരിഫ് മുഹമ്മദ് ഖാനെ പ്രകോപിപ്പിച്ചത്. പ്രകടമായ രാഷ്ട്രീയ ബന്ധമുള്ളവരെ രാജ്ഭവനിൽ നിയമിക്കുന്നതിലെ അഭിപ്രായ ഭിന്നതയാണ് ഈ കത്തിലുണ്ടായിരുന്നത്.