മലയാളി യുവാവ് സൗദിയിൽ നിര്യാതനായി

0
26

റിയാദ്: കോട്ടയം സ്വദേശിയായ മാഹീൻ അബൂബക്കർ സൗദിയില്‍ നിര്യാതനായി. 28 വയസായിരുന്നു. സഹോദരിക്കും കുട‌ുംബത്തിനൊപ്പം ഉംറ കർമ്മം നടത്തിയ ശേഷം സമീപത്തെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ മാഹീന് കടുത്ത ശ്വാസം മുട്ടൽ അനുഭവപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സഹോദരിയും ഭർത്താവും ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരിന്നു. ഖബറടക്കം മദീനയിൽ തന്നെ നടത്തി.

കോട്ടയം സംക്രാന്തി മുകളേൽ ഷംസൂദ്ദീൻ, സീനത്ത് എന്നിവരാണ് മാതാപിതാക്കൾ. ഇക്കഴിഞ്ഞ 22 നാണ് മാഹിൻ നാട്ടിൽ നിന്ന് തിരികെ സൗദിയിലെത്തിയത്. ഭാര്യ അൻജിസ. 40 ദിവസം മാത്രം പ്രായമായ കുഞ്ഞ് ഉൾപ്പെടെ രണ്ട് പെൺമക്കളുണ്ട്.