ഗുലാം നബി ആസാദിനെ കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

0
205

കുവൈറ്റ്‌ സിറ്റി : ഇന്ത്യയിൽ നിന്നും കുവൈത്തിലേക്ക് എത്തിയ ഉന്നത പ്രതിനിധി സംഘത്തിലെ മുൻ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെ അസുഖം ബാധിച്ചതിനെത്തുടർന്ന് കുവൈത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിനിധി സംഘത്തെ നയിക്കുന്ന പാർലമെന്റ് അംഗം ബൈജയന്ത് പാണ്ഡെയാണ് ഇദ്ദേഹത്തെ ആരോഗ്യപ്രശ്നങ്ങൾ മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി സാമൂഹിക മാധ്യമമായ എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചത്. അദ്ദേഹത്തിന്റെ നില മെച്ചപ്പെടുകയാണെന്നും, മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ബൈജയന്ത് പാണ്ഡെ അറിയിച്ചു. കുവൈറ്റിൽ അനുഭവപ്പെടുന്ന കനത്ത ചൂട് തന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചതായും ഇത് സംബന്ധിച്ച് താൻ ആശുപത്രിയിൽ ആയെങ്കിലും കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാതെ സുഖമായിരിക്കുന്നതായും ഗുലാം നബി ആസാദ് എക്സിൽ കുറിച്ചു.