കൗജിയും ഗമ്മത്തും സീസൺ 5 നവംബർ 13ന്

0
106

കുവൈറ്റ് സിറ്റി : കുവൈറ്റ്- മഞ്ചേശ്വരം മണ്ഡലം പ്രവാസി അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കൗജിയും ഗമ്മത്തും സീസൺ 5’ നവംബർ 13, 2025 സുലൈബിയ റിസോർട്ടിൽ വെച്ച് ആഘോഷപൂർവ്വം നടക്കും.

പരിപാടിയിൽ മുഴുവൻ മഞ്ചേശ്വരം നിവാസികളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഫർവാനിയയിലെ തക്കാരാ റെസ്റ്റോറന്റിൽ ചേർന്ന എക്ക്സിക്യൂട്ടീവ് കമ്മിറ്റി യോഗം അഭ്യർത്ഥിച്ചു.
പരിപാടിയെ വിജയകരമാക്കുന്നതിനായി ആവശ്യമായ ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും എല്ലാവരെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായും അറിയിച്ചു.

യോഗത്തിൽ അൻവർ അധ്യക്ഷത വഹിച്ചു. അസ്റഫ് അയ്യുർ,ആസിഫ്പോ സോട്ട്, റഹിം ആരിക്കാടി ,സലിം പോസോട്ട്, അഴർ കുമ്പള, റഫിഖ് സലിം, ഹനീഫ് മുനീർ, റഴാഖ് അയ്യുർ, മൗയ്ദു ഉമർ അഴീഴ് എന്നിവർ
സംസാരിച്ചു. സിന്ധിഖ് മലമ്പാർ സ്വാഗതവും , ഫാറുഖ് നന്ദിയും പറഞ്ഞു.