സ്വര്‍ണ വില ഇടിയുന്നു; 9 ദിവസത്തിനിടെ കുറഞ്ഞത് 1000 രൂപ

0
249
gold jewelry background / soft selective focus

സ്വര്‍ണവിലയിൽ തുടർച്ചയായി ഇടിവ്. ഇന്ന് (11/01/2024) പവന് 80 രൂപ കുറഞ്ഞത് ഒരു പവന് 46,080 രൂപയായി. ഗ്രാമിന് 10 രൂപയാണ് താഴ്ന്നത്. ഒരു ഗ്രാം സ്വർണത്തിന്‍റെ ഇന്നത്തെ വില 5760 ആയി.

ജനുവരി 2ന് സ്വര്‍ണവില വീണ്ടും 47,000ല്‍  എത്തിയിരുന്നു. കഴിഞ്ഞ ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്ന് വീണ്ടും കുറയുകയായിരുന്നു. 9 ദിവസത്തിനിടെ ഏകദേശം 1000 രൂപയാണ് ഇടിഞ്ഞത്.