കുവൈറ്റില്‍ നിന്ന് യുഎസ് സൈന്യം പിൻവാങ്ങുന്നു: വ്യാജപ്രചരണമെന്ന് സർക്കാർ

0
24
US TROOPS

കുവൈറ്റ്: യുഎസ് സൈനികർ രാജ്യത്ത് നിന്ന് നിന്ന് പിൻവാങ്ങുന്നുവെന്ന വാർത്ത നിഷേധിച്ച് കുവൈറ്റ് സര്‍ക്കാർ. അരിഫ്ജാൻ സൈനിക ക്യാംപിലെ മുഴുവന്‍ യുഎസ് സൈനികരും പിന്‍വാങ്ങുന്നുവെന്ന് രാജ്യത്തെ ഔദ്യോഗിക വാർത്ത ഏജൻസിയാണ് ട്വീറ്റ് ചെയ്തത്. എന്നാൽ ഇത്തരം വാർത്ത നിഷേധിച്ച അധികൃതർ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് അറിയിച്ചിരിക്കുന്നത്.

കുവൈറ്റില്‍ തമ്പടിച്ചിരിക്കുന്ന അമേരിക്കയുടെ എല്ലാ സേനാവിഭാഗങ്ങളും അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ രാജ്യം വിടുമെന്ന് അരിഫ്ജാൻ കൃാംപ് കമ്മാൻഡർ ഔദ്യോഗികമായി അറിയിച്ചു എന്ന് കുവൈറ്റ് പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചു എന്നായിരുന്നു ഔദ്യോഗിക വാർത്ത ഏജൻസി ട്വീറ്റ് ചെയ്തത്. എന്നാൽ ഇത്തരത്തിലൊരു വാർത്ത പുറത്തു വിട്ടിട്ടില്ലെന്നാണ് വാർത്ത ഏജൻസിയും അറിയിച്ചത്.

ഇതിന് പിന്നാലെ തന്നെ അക്കൗണ്ട് ഹാക്ക് ചെയ്താണ് ഇത്തരമൊരു വാർത്ത പ്രചരിച്ചതെന്നും ഹാക്കർമാർക്കെതിരെ നടപടിയുണ്ടാകുമെന്നും കുവൈറ്റ് സർക്കാരിന്റെ വക്താവ് പ്രതികരിച്ചത്.