ഫഹദ് അൽ അഹമ്മദ് പ്രദേശത്തെ അപ്പാർട്ട്മെന്റിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

കുവൈത്ത് സിറ്റി: ഫഹദ് അൽ അഹമ്മദ് പ്രദേശത്തെ അപ്പാർട്ട്മെന്റിൽ പ്രവാസിയുടെ ജീർണിച്ച ശവശരീരം കണ്ടെത്തി. അമേരിക്കൻ സ്വദേശിയാണ് മരിച്ചതെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. അപ്പാർട്ട്മെന്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികളിൽ നിന്ന് പരാതി ലഭിച്ചു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എത്തി അപ്പാർട്ട്‌മെന്റിന്റെ വാതിൽ തുറന്നപ്പോൾ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. മൃതദേഹത്തിന് അഞ്ച് ദിവസത്തിലേറെ പഴക്കമുള്ളതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി