കുവൈത്ത് സിറ്റി: 2020 ഡിസംബർ 21 മുതൽ ജനുവരി വരെയുള്ള കാലയളവിൽ റദ്ദാക്കിയ വിമാനടിക്കറ്റുകൾ, ഹോട്ടൽ റിസർവേഷൻ, മറ്റ് വിനോദ സേവനങ്ങൾ എന്നിവയുടെ തുക മടക്കി നൽകാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉഅരവിട്ടു. റിസർവേഷൻ റീഫണ്ടബിൾ , നോൺ റീഫണ്ടബിൾ എന്ന തരംതിരിവ് നോക്കാതെ തുക നൽകണമെന്ന് ഉത്തരവിൽ പറയുന്നു.
തിരികെ നൽകേണ്ട തുക പണമായോ, ക്രഡിറ്റ് കാർഡ് വഴിയോ നൽകാൻ ഉപയോക്താക്കൾക്ക് ആവശ്യപ്പെടാം. ഉത്തരവിറങ്ങിയത് മുതലുള്ള ഒരു വർഷവരെ തുക ലഭ്യമാക്കണമെന്ന ആവശ്യവും ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കാം. ഫെബ്രുവരി 13 നകം നടപടി സ്വീകരിക്കണമെന്നാണ് ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. പണം തിരികെ നൽകുന്നത് സംബന്ധിച്ച് പരാതി ഉള്ളവർക്ക് കംപ്ലയന്റ് ആന്റ് ആർബിട്രേഷൻ കമ്മറ്റിയെ സമീപിക്കാമെന്നും ഡിജിസിഎ വ്യക്തമാക്കി.





























