ഷാരൂഖിന്‍റെ മകനുള്‍പ്പെട്ട ലഹരിപ്പാർട്ടിയില്‍ പിടിച്ചത് 13 ഗ്രാം കൊക്കെയ്ൻ, 21 ഗ്രാം ചരസ് , 22 MDMA ഗുളികകൾ

0
214

നടൻ ഷാരൂഖിന്‍റെ മകൻ ആര്യനെ(23) അറസ്റ്റുചെയ്ത മയക്കുമരുന്ന് പാർട്ടി റെയ്ഡിൽ പിടിച്ചെടുത്തത് 13 ഗ്രാം കൊക്കെയ്ൻ, 21 ഗ്രാം ചരസ്, എംഡിഎംഎയുടെ 22 ഗുളികകൾ എന്നിവയെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറിയിച്ചു. നിരോധിത വസ്തുക്കളുടെ വാങ്ങൽ, കൈവശം വയ്ക്കൽ, ഉപയോഗം എന്നിവയാണ് ആര്യൻ ഖാനെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങൾ. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) ഇന്നലെ രാത്രി മുംബൈ തീരത്ത് ഒരു ക്രൂയിസ് കപ്പലിലെ പാർട്ടിയിൽ നടത്തിയ റെയ്ഡിനെ തുടർന്ന് ഞായറാഴ്ചയാണ് ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത്. റെയ്ഡിന് ശേഷം ചോദ്യം ചെയ്യപ്പെട്ട എട്ട് പേരിൽ ഒരാളായിരുന്നു ആര്യൻ.

എൻസിബി സംഘം യാത്രക്കാരുടെ വേഷത്തിലാണ് ഗോവയിലേക്കുള്ള കപ്പലിൽ കയറിയത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, കപ്പൽ മുംബൈയിൽ നിന്ന് കടലിലേക്ക് പുറപ്പെട്ടതിന് ശേഷമാണ് പാർട്ടി ആരംഭിച്ചത്. അറസ്റ്റ് സ്ഥിരീകരിക്കുന്നതിന് തൊട്ടുമുമ്പ് ഷാരൂഖ് ഖാൻ തന്റെ വീട്ടിൽ നിന്നും അഭിഭാഷകന്റെ ഓഫീസിലേക്ക് പോയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.