അവിവാഹിതരായ 8000 പ്രവാസികളെ താമസ സ്ഥലങ്ങളിൽ നിന്നൊഴിപ്പിച്ചു

കുവൈത്ത് സിറ്റി: കെട്ടിട നിയമലംഘനങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമായി 8,000 ഓളം പ്രവാസികളെ വീടുകളിൽ നിന്ന് ഒഴിപ്പിച്ചതായി ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണർ തലാൽ അൽ ഖാലിദ് അൽ സബ പറഞ്ഞു. ഇവർ താമസിച്ചിരുന്ന കെട്ടിടങ്ങൾ ചട്ടങ്ങൾ  ലംഘിച്ച് നിർമ്മിച്ചിരുന്നവയായിിരുന്നു എന്ന് ഗവർണർ പറഞ്ഞു. പലരുടെയും സിവിൽ ഐഡിയിലെ വിലാസവും അവർ യഥാർത്ഥത്തിൽ താമസിച്ചിരുന്ന സ്ഥലങ്ങളും വ്യത്യസ്തമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കുവൈത്തിലെ സാമൂഹിക സ്വത്വത്തെ ബാധിക്കുമെന്നതിനാൽ  അവിവാഹിതർക്ക് വാടക വീടുകൾ നൽകാതിരിക്കാനുള്ള ഉത്തരവാദിത്വം റിയൽ എസ്റ്റേറ്റ് കമ്പനികൾക്ക് ഉണ്ടെന്നും ഗവർണർ പ്രസ്താവിച്ചു.