ലുലു ഫ്രഷ് മാർക്കറ്റിൻ്റെ പതിമൂന്നാമത് ഔട്ട്‌ലെറ്റ് കുവൈറ്റ് സിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു

കുവൈറ്റ് സിറ്റി:  പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ലുലു ഗ്രൂപ്പ് കുവൈറ്റിൽ പുതിയ ഫ്രഷ് മാർക്കറ്റ് തുറന്നു. കുവൈറ്റിലെ പതിമൂന്നാം സ്‌റ്റോറിന്റെ ഔദ്യോഗിക ഉദ്ഘാടനം ജവഹറത്ത് അൽ ഖലീജ് കോംപ്ലക്‌സിൽ രാജകുടുംബാംഗം ഷെയ്ഖ് ഹമദ് അൽ ജാബർ അൽ അഹമ്മദ് അൽ സബാഹ് , ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെയും മറ്റ് വിശിഷ്ട വ്യക്തികളുടെയും സാന്നിധ്യത്തിൽ നിർവഹിച്ചു. ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപവാല, ലുലു കുവൈറ്റ് ഡയറക്ടർ മുഹമ്മദ് ഹാരിസ്, ലുലു കുവൈറ്റ് റീജിയണൽ ഡയറക്ടർ ശ്രീജിത്ത് കെ എസ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കുവൈറ്റ് സിറ്റിയുടെ ഹൃദയഭാഗത്തും സഫാത് സ്‌ക്വയർ, സൂഖ് മുബാറക്കിയ, കുവൈറ്റ് ലിബറേഷൻ ടവർ തുടങ്ങിയ ലാൻഡ്‌മാർക്കുകൾക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന പുതിയ ലുലു എക്‌സ്‌പ്രസ് ഫ്രഷ് മാർക്കറ്റിൽ എല്ലാ ഭാഗത്തുനിന്നും എളുപ്പത്തിൽ ഇതീചേരാം.  ഷോപ്പർമാരുടെ സൗകര്യത്തിനായി ഇവിടെ വിശാലമായ പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

25,000 ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോറിൽ ഉത്പന്നങ്ങളുടെ അതി വിപുലമായ ശേഖരവും മികച്ച സേവനവും ഉറപ്പാക്കുന്നുണ്ട്.  പലചരക്ക് സാധനങ്ങൾ, ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ,  ശീതീകരിച്ച ഭക്ഷണങ്ങൾ, പാലുൽപ്പന്നങ്ങൾ, പഴങ്ങളും പച്ചക്കറികളും, മാംസം, മത്സ്യം, കൂടാതെ   ആരോഗ്യ- സൗന്ദര്യ ഉൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, , കളിപ്പാട്ടങ്ങൾ, ലഗേജുകൾ എന്നിവയുടെ വിപുലമായ ശ്രേണിയും സ്റ്റോറിന്റെ സവിശേഷതയാണ്.

 

LuLu opens new Fresh Market in Kuwait City
Kuwait City: LuLu Group, the leading retailer in the region opened its new fresh
market in Kuwait. The new store which is also 13 th in the country was officially
inaugurated by Sheikh Hamad Al Jaber Al Ahmad Al Sabah, Royal Family Member
at Jawharat Al Khaleej Complex in the presence of Yusuff Ali MA, Chairman of Lulu
Group and other dignitaries.
Located in the heart of Kuwait City and in close proximity to landmarks such as
Safat Square, Souq Mubarakiya and Kuwait Liberation Tower, the new LuLu
Express Fresh Market is easily accessible from all sides and provides ample
parking space for the convenience of shoppers.
The 25,000 square feet store features a modern interior and the latest concepts in
premium retailing that offer customers easy convenient access, wide product
range and quick service. It offers an extensive range of products, including
groceries, non-food goods, fresh, chilled, and frozen foods, dairy items, fruits and
vegetables, meat, and fish as well as an in-house kitchen and delicatessen. The
store also features a wide range of health and beauty products, household items,
home furnishing, toys, and luggage.
Also present on the occasion were Saifee Rupawala, CEO of Lulu Group,
Mohamed Haris, Lulu Kuwait Director, Sreejith KS, Regional Director of Lulu
Kuwait and other top officials.