കുവൈറ്റ് സിറ്റി: ഈ വർഷം പുതുവർഷത്തിൽ സർക്കാർ ഏജൻസികൾക്ക് തുടർച്ചയായി നാല് ദിവസം അവധി ലഭിച്ചേക്കാം എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡിസംബർ 31 ഞായറാഴ്ച ‘വിശ്രമ’ ദിനമായി പ്രഖ്യാപിക്കാൻ സിവിൽ സർവീസ് കമ്മീഷൻ ആലോചിക്കുന്നതായാണ് വിവരം. ഡിസംബർ 29 വെള്ളിയാഴ്ച സർക്കാർ അവധിയാണ്, 30 ശനിയാഴ്ച വിശ്രമ ദിനമാണ്. ജനുവരി 1 തിങ്കളാഴ്ച വീണ്ടും പൊതു അവധി ദിനവും ആയിരിക്കും.നേരത്തെ, സിവിൽ സർവീസ് കമ്മീഷൻ രണ്ട് അവധി ദിവസങ്ങൾക്കിടയിലുള്ള എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിശ്രമദിനം നൽകിയിരുന്നു






























