ചികിത്സാ പിഴവ്; കുവൈറ്റിൽ പൗരന് കാഴ്ച നഷ്ടപ്പെട്ടു വന്ധ്യതയും വന്നതായി പരാതി

കുവൈറ്റ് സിറ്റി: ഡോക്ടറുടെ ചികിത്സാ പിഴവ് മൂലം കുവൈറ്റ് പൗരന് കാഴ്ചക്കുറവിനും  വന്ധ്യതയ്ക്കും ഇടയാക്കിയതായി പരാതി.  രോഗനിർണയത്തിൽ പിഴവ് വരുത്തിയത്തിന് ഉത്തരവാദിയായ വ്യക്തിക്കെതിരെ നടപടിയും ക്ലയന്റിന് നഷ്ടപരിഹാരവും അവശ്യപെട്ട് അഭിഭാഷകനായ മുസ്തഫ മുല്ല യൂസഫ് കേസ് ഫയൽ ചെയ്തു. ഇല്ലാത്ത രോഗത്തിനായി 12 വർഷമായി മരുന്ന് കഴിചത്  വന്ധ്യതയിലേക്ക് നയിച്ചു എന്നാണ് പരാതിയിൽ പറയുന്നത്.

12 വർഷം മുമ്പ് ആരോഗ്യ പരിശോധനക്കായി ആശുപത്രിയിലെത്തിയ അവിവാഹിതനായ യുവാവാണ് പരാതിക്കാരൻ. ഇയാൾക്ക് പ്രമേഹമുണ്ടെന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം,  12 വർഷത്തിലുടനീളം അദ്ദേഹം മരുന്നുകൾ കഴിച്ചു. ഏതാനും ദിവസം മുമ്പ് ഇതേ ആശുപത്രിയിൽ പരിശോധനക്ക്എത്തിയപ്പോൾ പ്രമേഹമില്ലെന്ന് മറ്റൊരു ഡോക്ടർ അറിയിക്കുകയായിരുന്നൂ. മാത്രമല്ല,  മരുന്നുകൾ കഴിച്ചതിനാൽ വന്ധ്യതയുണ്ടെന്നും ആ ഡോക്ടർ അറിയിച്ചു. കൂടാതെ,  കാഴ്ച കുറവ് വന്നതിനാൽ 25 വയസ്സ് മാത്രമുള്ള യുവാവിന് വാഹനമോടിക്കാൻ  കഴിഞ്ഞില്ല എന്നും പരാതിയിൽ പറയുന്നുണ്ട്.