ബാങ്ക് ഉദ്യോഗസ്ഥർ എന്ന വ്യാജേന പ്രവാസിയിൽ നിന്ന് 3,700 ദിനാർ തട്ടിയെടുത്തു

കുവൈറ്റ് സിറ്റി: ആൾമാറാട്ടത്തിലൂടെ പ്രവാസിയിൽ നിന്ന് പണം തട്ടിയതായി പരാതി. ലോകൽ ‘വീഡിയോ കോൾ’ എന്ന് ദൃശ്യമാകുന്ന ഒരു മൊബൈൽ നമ്പറിൽ നിന്ന് പ്രവാസിക്ക് ഒരു കോൾ ലഭിച്ചു. ബാങ്ക് ജീവനക്കാരായി നടിച്ച് ആയിരുന്നു തട്ടിപ്പ്. ബാങ്ക് നടത്തിയ നറുക്കെടുപ്പിൽ  സമ്മാനം ലഭിച്ചതായി പ്രവാസിയെ ഇവർ ധരിപ്പിച്ചു. 1,000 ദിനാർ വിജയിച്ചതായിടാണ് ഇവർ അറിയിച്ചത് തുടർന്ന് തൻ്റെ പാസ്‌വേഡും വെരിഫിക്കേഷൻ കോഡും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇര ഇവർക്ക് കൈമാറി. ഉടനടി തട്ടിപ്പുകാർ പ്രവാസിയുടെ അക്കൗണ്ടിലെ 3,700 ദിനാർ പിൻവലിച്ചു,. ഇത് സംബന്ധിച്ച് സബാഹ് അൽ-സേലം പോലീസ് സ്റ്റേഷനിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.