ഞായറാഴ്ച ഒറ്റപ്പെട്ട മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി

കുവൈറ്റ് സിറ്റി: രാജ്യത്ത് ഒറ്റപ്പെട്ട മഴയും  ഇടിമിന്നലിനും, മണിക്കൂറിൽ 50 കി മി വേഗതയിൽ വീശുന്ന കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥാ വീക്ഷണ കേന്ദ്രം. മുന്നറിയിപ്പ് നൽകി ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയാൻ സാധ്യതയുള്ളതായും മുന്നറിയിപ്പിൽ ഉണ്ട്. രാത്രി 9 മണി വരെയാണ് മുന്നറിയിപ്പിന്റെ സമയപരിധി.