കുവൈത്ത് സിറ്റി: 2022-ൽ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ) 268 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്യുകയും 30 വെബ്‌സൈറ്റുകൾ പിൻവലിക്കുകയും ചെയ്തു.ബൗദ്ധിക സ്വത്തവകാശത്തിന്റെയും പ്രസിദ്ധീകരണ അവകാശങ്ങളുടെയും ലംഘനം കാരണമാണ് 193 സൈറ്റുകൾ ബ്ലോക്ക് ചെയ്‌തത്., ബ്ലോക്ക് ചെയ്‌ത മൊത്തം വെബ്‌സൈറ്റുകളുടെ 68% വരുമിത്. കുവൈത്ത് നിയമങ്ങളും ഇസ്ലാമിക തത്വങ്ങളും പാലിക്കാത്തതിനാലാണ് മറ്റ് 52 വെബ്‌സൈറ്റുകൾ ബ്ലോക്ക് ചെയ്തത്. അപകടകാരികളായ സോഫ്‌റ്റ്‌വെയർ, ഇലക്ട്രോണിക് ഫിഷിംഗ്, അനുചിതമായ ബ്രൗസർ ഉള്ളടക്കം, വഞ്ചന, പൊതു ധാർമിക ലംഘനം, പകർപ്പവകാശങ്ങൾ പാലിക്കാത്തവ എന്നി കാരണങ്ങളാൽ 23 വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്‌തു.