ജമ്മുകശ്മീരിൽ വൻതോതിലുള്ള ആയുധശേഖരത്തോടെ ലഷ്കർ-ഇ-തൊയ്ബ ഭീകരരെ പിടികൂടി

0
210

ജമ്മു-കശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിൽ ലഷ്കർ-ഇ-തൊയ്ബയുടെ രണ്ട് ഭീകരരെ പിടികൂടി. രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ നടപടി. ഇർഫാൻ ബഷീർ, ഉസൈർ സലാം എന്നീ സംഘടനയുടെ ഓവർഗ്രൗണ്ട് പ്രവർത്തകരിൽ നിന്ന് 2 AK-56 റൈഫിളുകൾ, 2 മാഗസിനുകൾ, 102 തിരകൾ, 2 ഗ്രനേഡുകൾ എന്നിവ പിടിച്ചെടുത്തു.കൂടാതെ ജമ്മുവിലെ നർവാളിൽ ഒരു കുറ്റിക്കാട്ടിൽ പൊട്ടാത്ത മൂന്ന് പാകിസ്താൻ മോർട്ടാർ ഷെല്ലുകൾ കണ്ടെത്തി. സുരക്ഷാ പ്രവർത്തകർ പരിശോധിച്ച ശേഷം ഇവ നിർവീര്യമാക്കി.