നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന്. 1061 പത്രികകളാണ് കമ്മീഷന് ലഭിച്ചിട്ടുള്ളത്. ഇന്ന് വൈകുന്നേരം വരെ പത്രികകൾ പിൻവലിക്കാം. വിമത സ്ഥാനാര്‍ഥികളെയും അപരസ്ഥാനാര്‍ഥികളെയും പിന്‍വലിപ്പിക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഹരിപ്പാട്, എലത്തൂര്‍ അടക്കമുള്ള മണ്ഡലങ്ങളില്‍ വിമത സ്ഥാനാര്‍ഥികളുടെ നിലപാട് യു.ഡി.എഫിന് നിർണായകമാകും.
അതേസമയം തിരെഞ്ഞെടുപ്പ് കമ്മീഷൻ പത്രിക തള്ളിയ നടപടി ചോദ്യം ചെയ്ത് എൻഡിഎ സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്ന് വാദം തുടരും. നാമനിർദേശ പത്രികകൾ തള്ളിയ വരണാധികാരിയുടെ നടപടി ചോദ്യം ചെയ്ത് തലശേരി, ഗുരുവായൂർ നിയമസഭാ മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികൾ നൽകിയ ഹരജികൾ ഹൈകോടതി ഇന്ന് വീണ്ടും പരിഗണിക്കും.
തെരഞ്ഞെടുപ്പ് കമീഷൻ വിഷയത്തിൽ വിശദീകരണം നൽകും. അധികാര ദുർവിനിയോഗം നടത്തിയതിനാൽ, വരണാധികാരിയുടെ ഉത്തരവ് റദ്ദാക്കണമെന്നും പത്രിക സ്വീകരിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹരജി. സാങ്കേതിക പിശക് മാത്രമാണ് സംഭവിച്ചതെന്നും തിരുത്താൻ അനുമതി നൽകാവുന്നതാണെന്നും ഇരുവരുടേയും ഹരജിയിൽ പറയുന്നു.