കുവൈത്തിൽ വ്യാഴാഴ്ച മുതൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

കുവൈത്ത് സിറ്റി: മിക്ക പ്രദേശങ്ങളിലും ഇന്ന് രാവിലെ നേരിയതോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ മുതൽ ഇന്ന് രാവിലെ വരെ മഴയ്ക്ക് സാധ്യതയുള്ളതായാണ് കേന്ദ്രം അറിയിച്ചിരുന്നത്. ചിലയിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നും കടൽ തിരമാലകൾ ആറടി വരെ ഉയരുമെന്നും കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി വ്യക്തമാക്കിയിരുന്നു.

വ്യാഴാഴ്ച ഉച്ച മുതൽ വീണ്ടും മഴയ്ക്ക് സാധ്യതയുണ്ടെന്നും അൽ-ഖരാവി പ്രസ്താവിച്ചു. ഇടിമിന്നൽ ഉണ്ടായേക്കാം അതോടൊപ്പം,ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനുള്ള സാധ്യതയുള്ളതായും അദ്ദേഹം പറഞ്ഞു.