കുവൈത്ത് സിറ്റി: ആറുപതിറ്റാണ്ട് നീണ്ട ഇന്ത്യ -കുവൈത്ത് നയതന്ത്ര ബന്ധ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു . പങ്കെടുക്കുവാൻ താല്പര്യമുള്ളവർ pic. Kuwait@mea.Gov.in എന്ന ഐഡിയിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് . രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ജനുവരി 15. മത്സരത്തിൽ സമർപ്പിക്കപ്പെടുന്ന ലോഗോകളുടെ പകർപ്പവകാശം അവകാശം ഇന്ത്യൻ എംബസിയിൽ നിക്ഷിപ്തമായിരിക്കും എന്ന് അധികൃതർ അറിയിച്ചു. അപേക്ഷയോടൊപ്പം പങ്കെടുക്കുന്നവരുടെ വ്യക്തി വിവരങ്ങളും പാസ്പോർട്ട് നമ്പറും ഇമെയിൽ ഐഡിയും നൽകണം.
Home Middle East Kuwait ഇന്ത്യ -കുവൈത്ത് നയതന്ത്ര ബന്ധ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ലോഗോ ഡിസൈൻ മത്സരം സംഘടിപ്പിക്കുന്നു