ഖൈത്താനിൽ ലുലു എക്സ്പ്രസ് ആദ്യ സ്റ്റോർ

ലുലു എക്സ്പ്രസ് ഫ്രഷ് മാർക്കറ്റ്’ ആദ്യ ഷോറൂം ഖൈത്താനിലെ അൽ ശർഖിയ കൊമേഴ്സ്യൽ കോംപ്ലക്സിൽ ലുലു ഗ്രൂപ്പ് ഇൻറർനാഷനൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി ഉദ്ഘാടനം നിർവഹിച്ചു. . ശൈഖ മറിയം ഇസ്മായിൽ ജുമാ അൽ അൻസാരി, സർക്കാർ ഉദ്യോഗസ്ഥർ, മറ്റു വിശിഷ്ടാതിഥികൾ തുടങ്ങിയവർ പെങ്കടുത്തു. 5000 ചതുരശ്ര അടിയിൽ നിത്യോപയോഗ സാധനങ്ങൾക്ക് പ്രാധാന്യം നൽകിയുള്ളതാണ് ഖൈത്താൻ ലുലു എക്സ്പ്രസ് സ്റ്റോർ. ഫ്രഷ് പഴങ്ങൾ, പച്ചക്കറികൾ, ഇറച്ചി, മീൻ, പാൽ ഉൽപന്നങ്ങൾ, ബേക്കറി, റോസ്റ്ററി, മറ്റു ഭക്ഷ്യവസ്തുക്കൾ, ഗ്രോസറി, ഹെൽത്, ബ്യൂട്ടി ഉൽപന്നങ്ങൾ എന്നിവ ആകർഷകമായ വിലയിൽ ലഭ്യമാവും. മികച്ച ഉൽപന്നങ്ങൾ ഏറ്റവും അടുത്ത് പർച്ചേസിങ് എളുപ്പമാക്കുന്ന രീതിയിലുള്ള ക്രമീകരണത്തോടെ ലഭ്യമാക്കുന്നു. ലുലു ഗ്രൂപ്പിെൻറ കുവൈത്തിലെ എട്ടാമത് ഷോറൂം ആണ് ഞായറാഴ്ച തുറന്നത്