വയനാട്: സഹോദരന്റെ വിവാഹം പ്രമാണിച്ച് നാട്ടിലെത്തിയ പ്രവാസി യുവാവ് അപകടത്തിൽ മരിച്ചു. വയനാട് കുപ്പാടിത്തറ പുതിയേറ്റികണ്ടി ഇബ്രാഹിമിന്റെ മകൻ ഷൗക്കത്തലി ( 32 ) ആണ് മരിച്ചത്. ദേശീയപാതയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. വൈത്തിരി ലക്കിടി ഗവ എൽപി സ്കൂളിന് സമീപം വച്ച് ഷൗക്കത്ത് ഓടിച്ചിരുന്ന ബുള്ളറ്റ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
അബുദാബിയിൽ ജോലി ചെയ്യുന്ന ഷൗക്കത്ത് അനിയന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായാണ് നാട്ടിലെത്തിയത്. ലക്കിടി ഓറിയന്റൽ കോളജിൽ നിന്ന് സർട്ടിഫിക്കറ്റ് വാങ്ങി മടങ്ങുമ്പോഴാണ് അപകടം. ഫെബ്രുവരി ആറിന് മടങ്ങിപ്പോകാനിരിക്കെയാണ് മരണം.