കുവൈത്ത് റീട്ടെയിൽ രംഗത്തേക്ക് മെട്രോ ഹൈപ്പർമാർക്കറ്റ്; ഉദ്ഘാടനം ഒക്ടോബർ 16ന്

0
48

കുവൈത്ത് സിറ്റി: മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ആദ്യ ഹൈപ്പർമാർക്കറ്റായ മെട്രോ ഹൈപ്പർമാർക്കറ്റ് ഒക്ടോബർ 16ന് വൈകിട്ട് 4.30ന് ഫർവാനിയയിലെ മഗാതീർ കോംപ്ലക്സിന്റെ ബേസ്മെന്റിൽ ഉദ്ഘാടനം ചെയ്യും. വിവിധ രാജ്യങ്ങളിലെ അംബാസഡർമാർ, എംബസി പ്രതിനിധികൾ, സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ, വ്യവസായികൾ, കമ്മ്യൂണിറ്റി പ്രതിനിധികൾ എന്നിവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കും.

മെട്രോ മെഡിക്കൽ ഗ്രൂപ്പിലൂടെ ആരോഗ്യപരിചരണ രംഗത്ത് സാന്നിധ്യമുറപ്പിച്ച ഗ്രൂപ്പ്, കുടുംബങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി റീട്ടെയിൽ മേഖലയിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ്. ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ, മത്സരാധിഷ്ഠിത വിലകൾ, പ്രത്യേക ഓഫറുകൾ, ഉപഭോക്തൃ ആനുകൂല്യങ്ങൾ എന്നിവയിലൂടെ വ്യത്യസ്തമായ ഷോപ്പിങ് അനുഭവം ഒരുക്കുകയാണ് ലക്ഷ്യം. ഭാവിയിൽ കുവൈത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് ഹൈപ്പർമാർക്കറ്റ് ശൃംഖല വ്യാപിപ്പിക്കാനും പദ്ധതിയുണ്ട്.

ഉപഭോക്താക്കൾക്കായി ‘ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടയ്ക്കൂ’ എന്ന ആശയത്തിൽ മെട്രോ ഹൈപ്പർ പവർ കാർഡ് അവതരിപ്പിക്കും. യോഗ്യതയും നിബന്ധനകളും അംഗീകാരവും അനുസരിച്ച് ക്രെഡിറ്റ് സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതി. ഷോപ്പിങ്ങിനൊപ്പം ആരോഗ്യപരിചരണത്തിനും പ്രാധാന്യം നൽകുന്ന മെട്രോ കെയർ ചെക്കപ്പ് പദ്ധതിയിലൂടെ നിശ്ചിത തുകയ്ക്ക് മുകളിൽ ഷോപ്പിങ് നടത്തുന്നവർക്ക് മെട്രോ മെഡിക്കൽ സെന്ററുകളിൽ ആരോഗ്യപരിശോധനാ പാക്കേജുകളും ലഭ്യമാകും. ആദ്യഘട്ടത്തിൽ ഫർവാനിയ, ഖൈത്താൻ, ജലീബ് എന്നിവിടങ്ങളിലെ മെട്രോ മെഡിക്കൽ സെന്ററുകളിലാണ് ഈ സേവനം ഒരുക്കുക.

സ്ഥിരം ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിനായി മെട്രോ ഹൈപ്പർ ഹബീബി പോയിന്റ്സ് പദ്ധതിയും ആരംഭിക്കും. അംഗങ്ങൾക്ക് 100 സ്വാഗത പോയിന്റുകൾ ലഭിക്കും. ഓരോ കുവൈത്തി ദിനാറിന്റെ ഷോപ്പിങ്ങിനും ഒരു പോയിന്റ് വീതം നേടാം. 100 പോയിന്റുകൾ ഒരു കുവൈത്തി ദിനാറിന്റെ വിലക്കിഴിവായി ഉപയോഗിക്കാനും സാധിക്കും. മെട്രോ ഹൈപ്പർ ഗോൾഡൻ ട്രോളി പദ്ധതിയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന വിജയിക്ക് മുൻ ഷോപ്പിങ്ങിൽ ചെലവഴിച്ച തുകയ്ക്ക് തുല്യമായ മൂല്യമുള്ള ഉൽപ്പന്നങ്ങൾ അടുത്ത സന്ദർശനത്തിൽ സൗജന്യമായി നേടാനുള്ള അവസരവും ഒരുക്കും.

ഇതിനുപുറമെ, മെട്രോ ഹൈപ്പർ ഫ്രൈഡേ മാർക്കറ്റ് ഒക്ടോബർ 23 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കും. ഫ്രഷ് ഉൽപ്പന്നങ്ങളും പ്രത്യേക വിലക്കിഴിവുകളും ലഭ്യമാക്കുന്നതിലൂടെ കുടുംബങ്ങൾക്ക് കൂടുതൽ ലാഭകരമായ ഷോപ്പിങ് അനുഭവം നൽകുകയാണ് ലക്ഷ്യം. ഷോപ്പിങ്, ക്രെഡിറ്റ് സൗകര്യങ്ങൾ, റിവാർഡ് പദ്ധതികൾ, ആരോഗ്യപരിചരണം എന്നിവ സംയോജിപ്പിച്ചുള്ള മെട്രോ ഹൈപ്പർമാർക്കറ്റിന്റെ വരവ് ഗ്രൂപ്പിന്റെ വളർച്ചയിലെ പുതിയ അധ്യായമാകുമെന്നാണ് പ്രതീക്ഷ. ഫർവാനിയയിൽനിന്ന് ആരംഭിക്കുന്ന സംരംഭം കുവൈത്തിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് ഉപഭോക്താക്കളുടെ ദൈനംദിന ജീവിതത്തിന്റെ വിശ്വസ്ത ഭാഗമായി മാറാനാണ് മെട്രോ ഇന്റർനാഷണൽ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.